ജോധ്പുര്‍: രാഹുല്‍ ഗാന്ധിയുടെ ഭാരതയാത്രയെ വിമര്‍ശിച്ച് അമിത് ഷാ. ഇന്ത്യയെ ഒന്നിപ്പിക്കാന്‍ ഇറങ്ങിയ രാഹുല്‍ ഗാന്ധി ആദ്യം ഇന്ത്യയുടെ ചരിത്രം പഠിക്കണമെന്ന് അമിത് ഷാ പറഞ്ഞു. രാജസ്ഥാനിലെ ജോധ്പുരില്‍ ബിജെപി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷാ. വിദേശ നിര്‍മിത ടീ ഷര്‍ട്ട് ധരിച്ചാണ് രാഹുല്‍ പദയാത്ര നടത്തുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധി പാർലമെന്റിൽ നടത്തിയ ഒരു പ്രസംഗത്തെക്കുറിച്ചും അമിത് ഷാ പരാമർശിച്ചു.‘രാഹുൽ ഗാന്ധി പാർലമെന്റിൽ നടത്തിയ ഒരു പ്രസംഗത്തെ കുറിച്ച് അദ്ദേഹത്തെയും കോൺഗ്രസുകാരെയും ഓർമിപ്പിക്കേണ്ടതുണ്ട്. ഇന്ത്യ എല്ലാവരുടെയും രാഷ്ട്രമല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. രാഹുൽ, താങ്കൾ ഏതു ബുക്കിലാണ് ഇങ്ങനെ വായിച്ചിട്ടുള്ളത്? ലക്ഷക്കണക്കിന് ആളുകൾ അവരുടെ ജീവൻ ബലിയർപ്പിച്ച രാജ്യമാണിത്.’– അമിത് ഷാ പറഞ്ഞു.
കോൺഗ്രസിന് ഒരിക്കലും വികസനത്തിനായി പ്രവർത്തിക്കാനാകില്ലെന്നും അവർക്ക് പ്രീണനത്തിനും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും വേണ്ടി മാത്രമേ പ്രവർത്തിക്കാൻ കഴിയൂവെന്നും അമിത് ഷാ പറഞ്ഞു.
രാഹുല്‍ ധരിച്ചിരിക്കുന്ന ടീഷര്‍ട്ടിന് 41000 രൂപ വിലയുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. ടീഷര്‍ട്ടിന്റെ ചിത്രവും വിലയുമടക്കം ബിജെപി ട്വീറ്റ് ചെയ്തിരുന്നു.
രാജസ്ഥാന്‍ മുഖ്യമന്ത്രി ഗെഹ്‌ലോട്ടിനെതിരെയും അമിത് ഷാ ആഞ്ഞടിച്ചു. ‘ഞാന്‍ ഇവിടെ വന്നത് രാഹുല്‍ ഗാന്ധിക്കൊപ്പം നിങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങല്‍ ഓര്‍മിപ്പിക്കാനാണ്. ‘യുവാക്കള്‍ക്കു നല്‍കുമെന്ന് പറഞ്ഞ 3,500 രൂപ തൊഴിലില്ലായ്മ വേതനത്തിന് എന്ത് സംഭവിച്ചു? 20 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാനത്തിന് എന്ത് സംഭവിച്ചു?, അമിത് ഷാ ചോദിച്ചു.
കോണ്‍ഗ്രസിന് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാനേ കഴിയൂ, വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഛത്തീസ്ഗഢിലും രാജസ്ഥാനിലും കൂടി ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അതോടെ കോണ്‍ഗ്രസ് അവസാനിക്കുമെന്ന് അമിത് ഷാ പറഞ്ഞു.