കോൽക്കത്ത: പഞ്ചാബി സംഗീതജ്ഞൻ സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. കൊടുംകുറ്റവാളി ദീപക് മുണ്ഡിയാണ് അറസ്റ്റിലായത്. ബംഗാൾ-നേപ്പാൾ അതിർത്തിയിൽനിന്ന് പഞ്ചാബ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ കൂട്ടാളികളായ കപിൽ പണ്ഡിറ്റ്, രജിന്ദർ എന്നിവരും അറസ്റ്റിലായി. പഞ്ചാബ് പോലീസും ഡൽഹി പോലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.