ഹൈദരാബാദ്: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാ ശര്‍മ്മയുടെ ഹൈദരാബാദ് സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച. റാലിയില്‍ പങ്കെടുത്ത് ഹിമന്ത ഉള്‍പ്പെടെയുള്ള ബി ജെ പി നേതാക്കള്‍ വേദിയില്‍ നില്‍ക്കുന്നതിനിടെ, ടി ആര്‍ എസിന്റെ ഷാള്‍ ധരിച്ചെത്തിയ ആള്‍ പ്രതിഷേധിക്കുകയായിരുന്നു.
ഹിമന്തയ്ക്ക് സമീപത്ത് നിന്ന് സംസാരിക്കുന്ന നേതാവിനടുത്തെത്തി ഇയാള്‍ മൈക്ക് തിരിക്കുന്ന വീഡിയോ പുറത്തുവന്നു. അസം മുഖ്യമന്ത്രിക്ക് നേരെ മൈക്ക് തിരിച്ച ശേഷം പെട്ടെന്ന് തന്നെ ഹിമന്തയ്ക്ക് എതിരെ തിരിഞ്ഞ് എന്തോ സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. ഉടന്‍ മറ്റ് നേതാക്കള്‍ ഇടപെട്ട് ഇയാളെ സ്റ്റേജില്‍ നിന്ന് ഇറക്കിവിട്ടു. ഈസമയത്ത് ഹിമന്ത ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
ഹൈദരാബാദില്‍ ഗണേശോത്സവത്തിന് എത്തിയതായിരുന്നു ഹിമന്ത. രാവിലെ സ്ഥലത്തെ പ്രധാന ക്ഷേത്രം സന്ദര്‍ശിച്ച ഹിമന്ത മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു.