ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ പ്രകാശ് ജാവദേക്കറിന് ബിജെപി കേരള ഘടകത്തിന്റെ ചുമതല. രാധാ മോഹന്‍ അഗര്‍വാളിനാണ് സഹചുമതല.
വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ ചുമതല നല്‍കി ബിജെപി പുറത്തിറക്കിയ പട്ടികയിലാണ് ഈ പേരുകള്‍ ഉള്‍പ്പെടുന്നത്. മലയാളിയായ അരവിന്ദ് മേനോന് തെലങ്കാനയിലെ ബിജെപി ഘടകത്തിന്റെ സഹചുമതല നല്‍കിയിട്ടുണ്ട്.
2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യ ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ബിജെപി ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ദക്ഷിണേന്ത്യയില്‍ കര്‍ണാടകയില്‍ മാത്രമാണ് പാര്‍ട്ടിക്ക് അധികാരം ഉള്ളത്. ബിജെപിയുടെ അടുത്ത പ്രധാന ലക്ഷ്യം തെലങ്കാനയും തമിഴ്‌നാടുമാണ്. കേരളത്തെയും ഏറെ പ്രാധാന്യത്തോടെയാണ് ബിജെപി കേന്ദ്ര നേതൃത്വം കാണുന്നത്.