കേന്ദ്ര നയങ്ങളിൽ പ്രതിഷേധിച്ച് ‘ഭാരത് ജോഡോ യാത്ര’ നടത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായി ബിജെപി. രാഹുല്‍ ഗാന്ധി ധരിച്ചിരിക്കുന്ന ടി ഷര്‍ട്ടന്റെ വില . 41,000 രൂപയിലധികം വിലയുള്ള ടീ ഷര്‍ട്ടാണ് എന്നാണ് ബിജെപിയുടെ പരിഹാസം.വെള്ള നിറത്തിലുളള ബര്‍ബെറി ടീ ഷര്‍ട്ടിലുളള രാഹുല്‍ ഗാന്ധിയുടെ ചിത്രവും ടീ ഷര്‍ട്ടിന്റെ വിലയുടെ ചിത്രവുമാണ് ‘ഭാരത്, ദേഖോ’ എന്ന അടിക്കുറിപ്പോടെ ബിജെപി ഔദ്യോഗിക ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Bharat, dekho! pic.twitter.com/UzBy6LL1pH
— BJP (@BJP4India) September 9, 2022
Bharat, dekho! pic.twitter.com/UzBy6LL1pH
— BJP (@BJP4India) September 9, 2022
അതെസമയം, ബിജെപിയുടെ ട്വീറ്റിന് മറുപടിയുമായി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ഭാരത് ജോഡോ യാത്രയില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തെ കണ്ട ശേഷം നിങ്ങള്‍ക്ക് പേടിയുണ്ടോ ? തൊഴിലില്ലായ്മയെയും പണപ്പെരുപ്പത്തെയും കുറിച്ച് സംസാരിക്കൂ.. വസ്ത്രങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യണമെങ്കില്‍ മോദിജിയുടെ 10 ലക്ഷം രൂപ വിലയുള്ള സ്യൂട്ടും 1.5 ലക്ഷം രൂപ വിലയുള്ള കണ്ണടയും ചര്‍ച്ചയാകുമെന്നുമാണ് കോണ്‍ഗ്രസ് ബിജെപിയുടെ പരിഹാസത്തിനു മറുപടി ട്വീറ്റ് ചെയ്തത്.