കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഇന്ന് പകല്‍ മുഴുവന്‍ മുഖ്യമന്ത്രി ചെന്നൈയില്‍ തങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ആഗസ്റ്റ് 29നാണ് കോടിയേരിയെ എയര്‍ ആംബുലന്‍സില്‍ ചെന്നൈയിലേക്ക് കൊണ്ടുപോയത്. നേരത്തെ അമേരിക്കയില്‍ ചികിത്സ നല്‍കിയ ഡോക്ടര്‍മാരുടെ സംഘവുമായി സഹകരിച്ച് വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ചികിത്സ തുടരുന്നത്.
ആരോഗ്യപ്രശ്‌നങ്ങള തുടർന്ന് കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞത്. തുടര്‍ന്ന് എം.വി. ഗോവിന്ദനെ പാര്‍ട്ടിയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.