ലഖ്‌നൗ: ഉത്തർപ്രദേശില്‍ പത്തുകോടി വിലമതിക്കുന്ന തിമിംഗല ഛർദ്ദി പിടികൂടി. ലഖ്‌നൗവിൽ നടത്തിയ റെയ്ഡിൽ ഉത്തർപ്രദേശ് പൊലീസ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സാണ് 4.12 കിലോ തിമിംഗല ഛർദ്ദി പിടികൂടിയത്.
1972 വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് അറസ്റ്റ്. സുഗന്ധ ദ്രവ്യ നിർമാണത്തിനാണ് തിമിംഗല ഛർദ്ദി ഉപയോഗിക്കുന്നത്. ഗ്രേ അംബറെന്നും അറിയപ്പെടുന്ന തിമിംഗില ഛർദ്ദി ലോകത്തിലെ വിചിത്ര പ്രകൃതിദത്ത സംഭവങ്ങളിലൊന്നാണ്.