കോഴിക്കോട് മത്സരയോട്ടം നടത്തി അടകടത്തിൽപ്പെട്ട സ്വകാര്യ ബസ്സുകൾ പോലീസ് കസ്റ്റഡിയിൽ എടുത്തു. മെഡിക്കൽ കോളേജ് – കോഴിക്കോട് റൂട്ടിൽ തൊണ്ടയാട് കാവ് ബസ്സ് സ്റ്റോപ്പിനടുത്തുവച്ചാണ് അപകടമുണ്ടായത്.
പെരുമണ്ണ – കോഴിക്കോട് റൂട്ടിൽ ഓടുന്ന ഗസൽ ബസ്സും മെഡിക്കൽ കോളേജ് സിറ്റി റൂട്ടിലോടുന്ന ലാർക്ക് ബസ്സുമാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിൽ എടുത്തത്.
ചേവായൂർ ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സെന്ററിൽ വച്ച് ബസ്സുകൾ പരിശോധിച്ചപ്പോൾ വാഹനത്തിന്റെ സ്പീഡ് ഗവർണറുകൾ പ്രവർത്തനരഹിതമായും, ബ്രേക്ക് ക്ഷമത കുറവായും കണ്ടെത്തി. ഇതേതുടർന്ന് ഇരു ബസ്സുകളുടെയും ഫിറ്റ്നസ് റദ്ദാക്കി. ഡ്രൈവർമാരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള ശുപാർശയും നൽകി.