ഭാരത് ബയോടെക്കിന്റെ നേസല്‍ കോവിഡ് വാക്സിന് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ അംഗീകാരം.ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.രാജ്യത്ത് ആദ്യമായാണ് നേസല്‍ കോവിഡ് വാക്സിന് അനുമതി നല്‍കുന്നത് .
വാക്‌സിൻ സ്പ്രേ രൂപത്തിൽ മൂക്കിലേക്ക് അടിയ്ക്കുകയാണ് ചെയ്യുന്നത്. വൈറസ് പകരുന്നത് ശ്വസനവ്യവസ്ഥയിലൂടെ ആയതിനാൽ മൂക്കിലേക്ക് നേരിട്ട് സ്‌പ്രേ ചെയ്യുന്ന വാക്‌സിൻ കൂടുതൽ പ്രതിരോധ ശേഷിയുണ്ടാക്കുമെന്നാണ് നിർമ്മാണ കമ്പനിയുടെ അവകാശവാദം.
8 വയസ് പൂർത്തിയായവർക്കും അഞ്ച് മുതൽ ഏഴ് മാസം മുൻപ് വരെ വാക്‌സിനേഷൻ പൂർത്തിയായവർക്കുമായിരിക്കും വാക്‌സിൻ നൽകുക. കോവാക്‌സിന്റേയോ കൊവിഷീൽഡിന്റെയോ രണ്ട് ഡോസുകളും സ്വീകരിച്ചവർക്കുള്ള ബൂസ്റ്റർ ഡോസായാകും ഈ വാക്‌സിൻ നൽകുക. ഭാരത് ബയോടെക്ക് നിർമ്മിച്ച ബി.ബി.വി 154(BBV15) എന്ന വാക്‌സിന് ജനുവരിയിലാണ് കേന്ദ്രസർക്കാർ പരീക്ഷണാനുമതി ലഭിക്കുന്നത്. 1ഓരോ ഡോസിലും 0.5 മില്ലി അടങ്ങിയിരിക്കുന്ന ഇൻട്രാ നേസൽ വാക്‌സിന്റെ പരീക്ഷണം രാജ്യത്തെ ഒൻപത് ഇടങ്ങളിലാണ് നടന്നത്. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിന്നുള്ള ഡാറ്റ ദേശീയ റെഗുലേറ്ററി അതോറിറ്റികളുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.
അഹമ്മദാബാദ്, ഡൽഹി എയിംസ്, പാട്‌ന എയിംസ്, ഓയ്‌സ്റ്റർ ആൻഡ് പൾസ് ഹോസ്പിറ്റൽ -പൂനെ, ബിഡി ശർമ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്(ഹരിയാന), ആചാര്യ വിനോബ ബാവെ റൂറൽ ആശുപത്രി, ജീവൻ രേഖ ആശുപത്രി ബെലഗാവി, റാണ ആശുപത്രി-ഖൊരക്പൂർ, പ്രഖാർ ഹോസ്പിറ്റൽ ഉത്തർപ്രദേശ് തുടങ്ങിയ ഇടങ്ങളിലാണ് പരീക്ഷണം നടന്നത്.