തെന്നിന്ത്യൻ താരം സൂര്യ വെള്ളിത്തിരയിലെത്തിയിട്ട് 25 വർഷം.ശരിക്കും വളരെ മനോഹരവും അനുഗ്രഹീതവുമായ 25 വർഷങ്ങൾ ,സ്വപ്‍നവും വിശ്വാസവും എന്നും സന്തോഷം പങ്കുവച്ചുള്ള ട്വീറ്റിൽ സൂര്യ കുറിച്ചു.
ദേശീയ അവാഡ് അടക്കമുള്ള അംഗീകാരങ്ങളും ഇതിനോടകം സൂര്യ സ്വന്തമാക്കി.’നേറുക്ക് നേർ’ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ബാല സംവിധാനം ചെയ്‍ത ‘നന്ദ’യിലൂടെയാണ് ശ്രദ്ധ നേടിയത്. ‘വാരണം ആയിരം’, ‘അയൻ’, ‘സിങ്കം’, ‘സിങ്കം 2’, ‘ഗജിനി’, ‘കാക്കാ കാക്കാ’ തുടങ്ങി ‘സൂരറൈ പോട്ര്’, ‘ജയ് ഭീം’ എന്നിങ്ങനെ സൂര്യയുടെ ഹിറ്റ് ചിത്രങ്ങളുടെ നീണ്ട നിരതന്നെ സൂര്യക്കുണ്ട്.
സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കരിയറിലെ 42 മത്തെ ചിത്രത്തിലാണ് സൂര്യ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. . സൂര്യയും വെട്രിമാരനും ഒന്നിച്ചുള്ളത് ‘വാടിവാസൽ’ ആണ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. സൂരറൈ പോട്രിനു ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിലും സൂര്യ നായകനാകും.