ഓണത്തിന് ഒടിടിയിലും നിരവധി സിനിമകളാണ് റീലിസ് ആകുന്നത്.തിരുവോണദിവസം കുഞ്ചാക്കോ ബോബന്റെ ‘ന്നാ താൻ കേസ് കൊട്’ ആണ് പ്രധാന റിലീസുകളിലൊന്ന്. സുരേഷ് ഗോപിയുടെ പാപ്പൻ, തെലുങ്ക് ചിത്രം വിക്രാന്ത് റോണ, ജോൺ എബ്രഹാം ചിത്രം ഏക് വില്ലൻ റിട്ടേൺസ്, തുടങ്ങിയവയും റിലീസ് ഉണ്ട്.ദുൽഖർ സൽമാൻ നായകനായ സിതാരാമവും ഓണത്തിന് ഒടിടിയിലൂടെ റീലിസ് ആകും.
സെപ്റ്റംബർ എട്ട്, തിരുവോണ ദിവസം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ‘ന്നാ താൻ കേസ് കൊട്’ ഒടിടിയിലെത്തുക. പാപ്പൻ സീ5 പ്ലാറ്റ്ഫോമിലൂടെ സെപ്റ്റംബർ ഏഴിന് എത്തും. പ്രിയൻ ഓട്ടത്തിലാണ്, വിക്രാന്ത് റോണ എന്നീ ചിത്രങ്ങൾ ഓണം പ്രമാണിച്ച് കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്തുകഴിഞ്ഞു.
ദുൽഖർ ചിത്രം സിതാരാമം വെള്ളിയാഴ്ച ആമസോൺ പ്രൈമിൽ എത്തും. ചിത്രത്തിന്റെ മലയാളം, തമിഴ് ഡബ്ബ് വേർഷനുകൾ പ്രേക്ഷകർക്ക് കാണാനാകും. സെപ്റ്റംബർ 11ന് നെറ്റ്ഫ്ലിക്സിലാണ് തല്ലുമാലയുടെ റിലീസ്.