എംബി രാജേഷ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽവെച്ചാണ് 11 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത എംവി ഗോവിന്ദൻ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. . സത്യപ്രതിജ്ഞയ്ക്ക് ശേഷമേ എംബി രാജേഷിൻറെ വകുപ്പുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമാകൂ.
സ്പീക്കർ പദവി രാജിവച്ച എം.ബി.രാജേഷിനെ മന്ത്രിയാക്കാനുള്ള മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിക്കുകയായിരുന്നു. എംവി ഗോവിന്ദൻ കൈകാര്യം ചെയ്ത അതേ വകുപ്പുകൾ തന്നെ എംബി രാജേഷിന് നൽകിയേക്കുമെന്നാണ് വിവരം.
രാവിലെയാണ് സത്യപ്രതിജ്ഞയെന്നും എല്ലാവരുടേയും പൂർണ്ണ പിന്തുണയുണ്ടാകണമെന്നും സ്പീക്കർ അറിയിച്ചു. എം.ബി.രാജേഷ് രാജിവച്ചതോടെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ് നിലവിൽ സ്‌പീക്കറുടെ ഉത്തരവാദിത്വം നിർവഹിക്കുക.