ഡൽഹി മെട്രോ സ്റ്റേഷനുകളിൽ മദ്യ വിൽപന ആരംഭിച്ച് എക്സൈസ് വകുപ്പ്. കരോൾബാഗ്, രജൗരി ഗാർഡൻ, ദ്വാരക, മുണ്ട്ക, ശിവാജി പാർക്ക്, സുൽത്താൻപുരി, സുഭാഷ് നഗർ, ബദർപൂർ എന്നിവിടങ്ങളിലെ മെട്രോ സ്റ്റേഷനുകളിൽ ഡൽഹി സർക്കാരിന്റെ എക്‌സൈസ് വകുപ്പ് മദ്യ ഷോപ്പുകൾ ശനിയാഴ്ച മുതൽ തുറന്നിട്ടുണ്ട്.സ്റ്റേഷന്റെ താഴത്തെ നിലയിൽ സ്ഥിതി ചെയ്യുന്ന ഈ കടകൾ ഡൽഹി കൺസ്യൂമർ കോഓപ്പറേറ്റീവ് ഹോൾസെയിൽ സ്റ്റോറിന്റെ അധികാര പരിധിയിലുള്ളതാണ്.
സെപ്റ്റംബറോടെ നഗരത്തിലുടനീളം 500 മദ്യശാലകൾ തുറക്കാനും 2022 അവസാനത്തോടെ 200 മദ്യശാലകൾ തുറക്കാനും പദ്ധതിയുണ്ടെന്നും അധികൃതർ പറഞ്ഞു.
‘ഈ ചെറിയ കടകൾ ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റും, എല്ലാവർക്കും ഇവിടെ നിന്നും എളുപ്പത്തിൽ മദ്യം ലഭിക്കും. തുറന്ന കടകൾ വലുപ്പത്തിൽ ചെറുതാണ് പക്ഷേ വലിയ കടകൾ തുറക്കാനുളള നടപടികൾ പുരോഗമിക്കുകയാനിന്നും എക്സൈസ് വകുപ്പ് പറഞ്ഞു.