വിതുരയില്‍ തുടർച്ചയായ മഴയെ തുടര്‍ന്ന് ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒലിച്ചുപോയി. വിതുര കല്ലാറിന് സമീപമാണ് സംഭവം. കാറില്‍ ഉണ്ടായിരുന്ന തിരുനെല്‍വേലി സ്വദേശികളായ മൂന്ന് പേരെ രക്ഷപ്പെടുത്തി പ്രാഥമിക ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മീന്‍മുട്ടി വെള്ളച്ചാട്ടം കാണാന്‍ എത്തിയവരുടെ വാഹനമാണ് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്. ഒലിച്ചുപോയ കാര്‍ പാറക്കെട്ടില്‍ തടഞ്ഞുനിൽക്കുകയാണ്.കാര്‍ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്.
വിതുര പ്രദേശത്ത് ഇന്നലെ മുതല്‍ ശക്തമായ മഴയാണ്. പ്രദേശത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് മീന്‍മുട്ടി വെള്ളച്ചാട്ടം. ഇത് കാണാന്‍ എത്തിയ തിരുനെല്‍വേലി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.