സംസ്ഥാന മന്ത്രിസഭയിലെത്തുന്ന എംബി രാജേഷിന് വിദ്യാഭ്യാസ വകുപ്പ് നൽകിയേക്കുമെന്ന് സൂചന. നിലവിലെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് എംവി ഗോവിന്ദന്‍ കൈകാര്യം ചെയ്‌തിരുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് നല്‍കുമെന്നുള്ള സൂചനകളും വരുന്നുണ്ട് .
വകുപ്പുകളുടെ കാര്യം മുഖ്യമന്ത്രിയായിരിക്കും തീരുമാനിക്കുന്നത്. ഉടൻതന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. എംവി ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവച്ചതിനെത്തുടര്‍ന്ന് വലിയ രീതിയിൽ മന്ത്രിസഭാ പുനഃസംഘടന ആവശ്യമില്ലെന്ന തീരുമാനമായിരുന്നു ആദ്യം പുറത്തു വന്നത്. എന്നാൽ സുപ്രധാന വകുപ്പുകളിൽ ചില അഴിച്ചു പണികൾ നടന്നേക്കുമെന്നാണ് സിപിഎം വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത്.
മന്ത്രിസഭയുടെ പുനർവിന്യാസത്തിനായി തന്നെയാണ് എംവി ഗോവിന്ദന് പകരം സ്പീക്കര്‍ സ്ഥാനത്തിരുന്ന എംബി രാജേഷിനെ മന്ത്രിസ്ഥാനത്തേയ്ക്ക് കൊണ്ടുവന്നതെന്നാണ് സൂചനകൾ. എംബി രാജേഷിനു മന്ത്രിസഭയിലെ സുപ്രധാന വകുപ്പുതന്നെ നൽകുമെന്നാണ് സൂചന.