പത്ര ചൗള്‍ ഭൂമി കുംഭകോണ കേസില്‍ അറസ്റ്റിലായ രാജ്യസഭാ എംപിയും ശിവസേന നേതാവുമായ സഞ്ജയ് റാവത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി. മുംബൈയിലെ പ്രത്യേക കോടതി സെപ്റ്റംബര്‍ 19 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ജുഡീഷ്യല്‍ കസ്റ്റഡി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നേരത്തെ അപേക്ഷ നല്‍കിയിരുന്നു. ഇതുവരെ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്ന് സഞ്ജയ് റാവത്തിന്റെ അഭിഭാഷകന്‍ തിങ്കളാഴ്ച കോടതിയെ അറിയിച്ചു.
എംപി എന്ന നിലയില്‍ ചില പാര്‍ലമെന്റ് ഫോമുകളില്‍ ഒപ്പിടാനും അതിന്റെ പകര്‍പ്പ് കോടതിക്കും ഇഡിക്കും നല്‍കാനും സഞ്ജയ് റാവുത്തിന് കോടതി അനുമതിയുണ്ട് .1,034 കോടി രൂപയുടെ ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഓഗസ്റ്റ് 1 നാണ് സഞ്ജയ് റാവുത്തിനെ ഇഡി അറസ്റ്റ് ചെയ്തത്. എന്നാല്‍ രാഷ്ട്രീയ വൈരാഗ്യമാണ് ഇഡിയുടെ നടപടിയ്ക്കു പിന്നിലെന്നാണ് ശിവസേന ആരോപണമുയർത്തിയത്.