തിരുവനന്തപുരം: പുതിയ സ്പീക്കറെ തെരഞ്ഞെടുക്കാന്‍ പ്രത്യേക നിയമസഭാ യോഗം 12ന് ചേരും. എ.എന്‍. ഷംസീറിനെ സ്പീക്കറായി തെരഞ്ഞെടുക്കും. ഷംസീറിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ യുഡിഎഫ് തീരുമാനിക്കും.
അതേസമയം, സ്പീക്കര്‍ സ്ഥാനത്ത് നിന്നുമൊഴിഞ്ഞ എം.ബി. രാജേഷ് ചൊവ്വാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിയായിരുന്ന എം.വി. ഗോവിന്ദന് രാജിവച്ചതിനെ തുടര്‍ന്നാണ് എം.ബി. രാജേഷ് മന്ത്രിയായി ചുമതലയേൽക്കുന്നത്.
ചൊവാഴ്ച എം.ബി.രാജേഷ് മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യും.