രാജ്യത്ത് നിന്ന് കോണ്‍ഗ്രസും ലോകത്ത് നിന്ന കമ്യൂണിസവും ഇല്ലാതാകുന്നു എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി സംഘടിപ്പിച്ച പട്ടിക ജാതി സംഗമത്തില്‍ പങ്കെടുക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. കേരളത്തില്‍ ഇനി ഭാവി ബിജെപിക്കാണെന്നും കേരളത്തിലും താമര വിരിയുമെന്നും അമിത് ഷാ പറഞ്ഞു.
പട്ടികജാതി വിഭാഗങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ കോടിക്കണക്കിന് രൂപ സംസ്ഥാന സര്‍ക്കാര്‍ തട്ടിയെടുത്തെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ വഴിയാണ് തട്ടിപ്പ് നടന്നതെന്നും സുരേന്ദ്രന്റെ ആരോപണം .