സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നടിയും നർത്തകിയുമായ നോറ ഫത്തേഹിയെ ചോദ്യം ചെയ്ത് പൊലീസ്. സുകേഷ് ചന്ദ്രശേഖറിന്റെ 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പു കേസിലായിരുന്നു ചോദ്യം നടിയെ ചോദ്യം ചെയ്തത് .
നോട്ടീസ് അയച്ചതിനെ തുടർന്നാണ് വെള്ളിയാഴ്ച രാവിലെ 11 മണിയോടെ നോറ പൊലീസിനു മുന്നിൽ ഹാജരായത്. സുകേഷ് നൽകിയ സമ്മാനങ്ങളെക്കുറിച്ചാണ് പൊലീസ് ചോദിച്ചത്. നോറ ചോദ്യം ചെയ്യലിനോട് സഹകരിച്ചെന്നും എന്നാൽ ഇപ്പോൾ ഉത്തരംകിട്ടാത്ത ചില ചോദ്യങ്ങളുണ്ടെന്നുമാണ്
ഉദ്യോഗസ്ഥർ പറയുന്നത്.
2020 ഡിസംബർ 12നു മുമ്പ് സുകേഷുമായി ഫോണിൽ സംസാരിച്ചുവെന്ന കാര്യം നോറ ഫത്തേഹി നിഷേധിച്ചു. തട്ടിപ്പു നടത്തിയതിന്റെ രണ്ടാഴ്ച മുമ്പ് നോറയുമായി സംസാരിച്ചുവെന്നാണ് സുകേഷ് മൊഴി നൽകിയത്. നോറക്ക് സുകേഷ് ആഡംബര കാർ സമ്മാനമായി നൽകിയ കാര്യവും അന്വേഷണ സംഘം ചോദിച്ചു. കാർ നൽകാമെന്ന് സുകേഷ് പറഞ്ഞിരുന്നുവെന്നും എന്നാൽ പിന്നീടത് ആവശ്യമില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നും പറഞ്ഞു.