മന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ സ്പീക്കര്‍ സ്ഥാനം രാജിവെച്ച് എം ബി രാജേഷ്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനാണ് രാജിക്കത്ത് കൈമാറിയത്. എം വി ഗോവിന്ദന്‍ രാജിവെച്ചതിനെത്തുടര്‍ന്നുള്ള ഒഴിവില്‍ രാജേഷിനെ മന്ത്രിയാക്കാന്‍ സിപിഎം തീരുമാനമെടുക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ആണ് മന്ത്രിയായിഎം ബി രാജേഷ് സത്യപ്രതിജ്ഞ ചെയ്യുക. സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ എം വി ഗോവിന്ദന്‍ ഇന്നലെ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതിനെ തുടര്‍ന്നാണ് എം ബി രാജേഷ് മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. എക്‌സൈസ്, തദ്ദേശ വകുപ്പ് മന്ത്രിയായിരുന്നു എംവി ഗോവിന്ദന്‍. അതേ വകുപ്പുകള്‍ തന്നെ എംബി രാജേഷിന് നല്‍കിയേക്കും.