യു കെ പ്രധാനമന്ത്രിയെ തേടിയുള്ള കണ്‍സര്‍വേറ്റിവ് പാര്‍ട്ടി അംഗങ്ങളുടെ വോട്ടെടുപ്പ് അവസാനിച്ചു. പാര്‍ട്ടി തലവനായി തിരഞ്ഞെടുക്കപ്പെടുന്ന ആളിനെയായിരിക്കും പ്രധാനമന്ത്രിയായി പാര്‍ട്ടി നോമിനേറ്റു ചെയ്യുക. ഇന്ത്യന്‍ വംശജനും മുന്‍ ധനമന്ത്രിയുമായ ഋഷി സുനക്ക്, ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് എന്നിവരാണ് അവസാന റൗണ്ടില്‍ മത്സരിച്ചത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഋഷി സുനെക്കിന്റെ സാദ്ധ്യത മങ്ങിയെന്ന വിലയിരുത്തലാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ റിഷി സുനക്കിന്റെ ടീം പ്രതീക്ഷ കൈവിട്ടിട്ടില്ല.ഏകദേശം 180,000 മുതല്‍ 200,000 വരെ ടോറി പാര്‍ട്ടി അംഗങ്ങളാണ് പാര്‍ട്ടിയുടെ നേതാവിനെയും അതുവഴി ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയെയും തിരഞ്ഞെടുക്കാന്‍ വോട്ടു ചെയ്തത്. ഇത് മൊത്തം ജനസംഖ്യയുടെ 0.3 ശതമാനം മാത്രമാണ്.
രാജ്യത്തിന്റെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ഇത്ര ഒരു ചെറിയ പ്രാതിനിധ്യമാണെങ്കിലും രാജ്യത്തിന്റെ നിയമങ്ങള്‍ അങ്ങനെയാണ്.പ്രധാനമന്ത്രി കൂടിയായ അവരുടെ നേതാവ് എന്തെങ്കിലും കാരണത്താല്‍ ഇടക്കാലത്ത് രാജിവച്ചാല്‍ പുതിയ ആളിനെ കണ്ടെത്തുന്നത് എംപിമാരുടെയും അധികാരത്തിലുള്ള പാര്‍ട്ടിയിലെ അംഗങ്ങളും ചേര്‍ന്നാണ്.