സ്പീക്കര്‍ സ്ഥാനത്ത് നിന്ന് എം ബി രാജേഷ് ഇന്ന് രാജി വെക്കും. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ആണ് മന്ത്രിയായിഎം ബി രാജേഷ് സത്യപ്രതിജ്ഞ ചെയ്യുക. സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ എം വി ഗോവിന്ദന്‍ ഇന്നലെ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതിനെ തുടര്‍ന്നാണ് എം ബി രാജേഷ് മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. എക്‌സൈസ്, തദ്ദേശ വകുപ്പ് മന്ത്രിയായിരുന്നു എംവി ഗോവിന്ദന്‍. അതേ വകുപ്പുകള്‍ തന്നെ എംബി രാജേഷിന് നല്‍കിയേക്കും.
സ്പീക്കര്‍ രാജിവയ്ക്കുന്ന സാഹചര്യത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചുമതലകള്‍ നിര്‍വഹിക്കും. പുതിയ സ്പീക്കര്‍ തെരഞ്ഞെടുപ്പിനായി ഒരു ദിവസത്തെ പ്രത്യേക സഭ സമ്മേളനം ചേരുന്നതും സര്‍ക്കാര്‍ പരിഗണനയിലുണ്ട്.
കേരളം ഉറ്റു നോക്കിയ പാലക്കാട് തൃത്താല മണ്ഡലത്തില്‍ നിന്നാണ് എം ബി രാജേഷ് നിയമസഭയിലെത്തിയത്. രണ്ട് തവണ എംപിയായ രാജേഷ് ആദ്യമായാണ് നിയമസഭയിലെത്തുന്നത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളില്‍ എംബി രാജേഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009ലും 2014ലുമാണ് പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ് എം ബി രാജേഷ്.