അഫ്ഗാനിസ്ഥാന്റെ പടിഞ്ഞാറന്‍ നഗരമായ ഹെറാത്തിലെ ഗുസര്‍ഗ മസ്ജിദിലുണ്ടായ സ്ഫോടനത്തില്‍ പ്രമുഖ പുരോഹിതന് മുജീബ്-ഉല് റഹ്മാന് അന്‍സാരി കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഉച്ച പ്രാര്‍ത്ഥനയ്ക്കിടെയാണ് സ്ഫോടനം നടന്നത്.അന്‍സാരിയുടെ മരണം താലിബാന് മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് സ്ഥിരീകരിച്ചു.
സ്ഫോടനത്തില്‍ 20 പേര് കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക വൃത്തങ്ങള്‍ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലുടനീളം അറിയപ്പെടുന്ന ഒരു പ്രമുഖ പുരോഹിതനായിരുന്നു മുജീബ്-ഉല് റഹ്മാന് അന്‍സാരി.
മുസ്ലീം വിശ്വാസികള്‍ക്ക് പ്രധാനമായി കണക്കാക്കപ്പെടുന്ന മസ്ജിദുകളില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നതും വെള്ളിയാഴ്ചകളിലെ ഈ സമയത്താണ്.കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി രാജ്യത്തെ പാശ്ചാത്യ പിന്തുണയുള്ള സര്‍ക്കാരുകളെ വിമര്‍ശിച്ചതിന് വിദേശ ശക്തികള്‍ പിന്‍വാങ്ങിയതോടെ 2021 ല്‍ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത താലിബാനുമായി ഇയാള്‍ അടുത്തു. ഇതുവരെ ഒരു സംഘമോ വ്യക്തിയോ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.