പ്രശസ്ത തമിഴ് ഗായകൻ ബംബ ബാക്കിയ അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തേ തുടർന്ന് ആയിരുന്നു അന്ത്യം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
‘പൊന്നിയിൻ സെൽവൻ’ എന്ന സിനിമയിലെ ‘പൊന്നി നദി പാക്കണുമേ’ എന്ന ഗാനമാണ് ബംബ അവസാനമായി പാടിയത്. എ.ആർ. റഹ്മാനുവേണ്ടി നിരവധി ഗാനങ്ങൾ പാടിയ ഗായകനായിരുന്നു ബംബ.’സർക്കാർ’,’യന്തിരൻ 2.0′, ‘സർവം താളമയം’, ‘ബിഗിൽ’, ‘ഇരൈവിൻ നിഴൽ’ തുടങ്ങിയവയാണ് ഒടുവിൽ ബംബ പാടിയ മറ്റുഗാനങ്ങൾ. ‘പൊന്നിയിൻ സെൽവനിലെ ഗാനത്തിന്റെ കൺസേർട്ട് പതിപ്പിൽ ബംബ ബാക്കിയവും പ്രത്യക്ഷപ്പെട്ടിരുന്നു.