സംസ്‌കൃതം ദേശീയ ഭാഷയാക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എം ആര്‍ ഷാ, ജസ്റ്റിസ് കൃഷ്ണമുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പാര്‍ലമെന്റ് പരിഗണിക്കേണ്ട നയപരമായ വിഷയമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി നടപടി. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും അഭിഭാഷകനുമായ കെ ജി വന്‍സാരയാണ് സംസ്‌കൃതം ദേശീയഭാഷയാക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്.
ഈ വിഷയം ഉന്നയിക്കേണ്ട ശരിയായ വേദി പാര്‍ലമെന്റാണ്, അല്ലാതെ കോടതിയല്ലെന്ന് സുപ്രീംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടു. ഇത് നയത്തിന്റെ വിഷയമാണ്. കോടതിക്ക് ഇടപെടാനാകില്ല. ഈ വിഷയത്തില്‍ പാര്‍ലമെന്റിലാണ് ചര്‍ച്ച നടക്കേണ്ടത്. അതുകൊണ്ടുതന്നെ ഹര്‍ജി നിരസിക്കുകയാണെന്ന് കോടതി വ്യക്തമാക്കി.