പനിനീര്‍ സെല്‍വത്തിന് അനുകൂലമായ വിധി ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയതോടെ അണ്ണാ ഡിഎംകെയില്‍ അധികാരതർക്കം രൂക്ഷം. ഇപ്പോള്‍ എടപ്പാടി പളനിസാമിക്ക് അനുകൂലമായ വിധിയാണ് വന്നിരിക്കുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തുടരാമെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. ജൂലൈ 11 ലെ ജനറല്‍ കൗണ്‍സില്‍ തീരുമാനങ്ങള്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.
ഓഗസ്റ്റ് 17 നാണ് മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജൂലൈ 11 ലെ ജനറല്‍ കൗണ്‍സില്‍ തീരുമാനങ്ങള്‍ റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ച വിധി ഇപ്പോള്‍ റദ്ദായി. പനീര്‍സെല്‍വത്തെയും ഒപിഎസ് പക്ഷത്തുള്ളവരെയും പുറത്താക്കിയത് അടക്കം ജൂലൈ 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ എടുത്ത എല്ലാ തീരുമാനങ്ങളും സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു.പനീര്‍സെല്‍വം പാര്‍ട്ടിയുടെ കോര്‍ഡിനേറ്ററായും, പളനിസാമി സഹ കോര്‍ഡിനേറ്ററായും തുടരും. ജനറല്‍ കൗണ്‍സില്‍ യോഗത്തിന് മുമ്പുള്ള സ്ഥിതി നിലനില്‍ക്കുമെന്നുമായിരുന്നു ഉത്തരവ്.