ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ ബിജെപി പ്രവർത്തകനെ വെടിവെച്ചു കൊന്നു. സുഖ്ബീർ സിങ് ഏലിയാസ് സുഖി എന്ന വ്യക്തിയാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ സുഖ്ബീറിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സാദർ ബസാറിന് സമീപം ഗുരുദ്വാര റോഡിലെ തുണിക്കടക്കുള്ളിൽവെച്ചാണ് നാലഞ്ചുപേർ ചേർന്നു വെടിവെച്ചുകൊന്നത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
സോഹ്ന മാർക്കറ്റ് കമ്മിറ്റിയുടെ മുൻ വൈസ് ചെയർമാനാണ് സുഖ്ബീർ.