വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെ തന്റെ പ്രീയപ്പെട്ടവരെ വിവാഹം ക്ഷണിച്ച് ഫേസ്ബുക്കില്‍ കുറിപ്പുമായി മേയര്‍ ആര്യ രാജേന്ദ്രന്‍. കഴിയാവുന്നിടത്തോളം ആളുകളെ നേരില്‍ കണ്ട് ക്ഷണിച്ചിട്ടുണ്ടെങ്കിലും ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ഈ കുറിപ്പ് ക്ഷണമായി സ്വീകരിക്കണമെന്ന ആമുഖത്തോടെയാണ് ആര്യയുടെ കുറിപ്പ്. മേയര്‍ ആര്യാ രാജേന്ദ്രന്റെയും ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവിന്റേയും വിവാഹം സെപ്തംബര്‍ നാലിന് ആണ് നടക്കുക
ആര്യ രാജേന്ദ്രന്റെ ഫേസ് ബുക്ക് കുറിപ്പ്
പ്രിയരെ,
2022 സെപ്റ്റംബർ 4ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം എകെജി ഹാളിൽ വെച്ച് ഞങ്ങൾ വിവാഹിതരാവുകയാണ്.
പരമാവധിപേരെ നേരിൽ ക്ഷണിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആരെയെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ ഇതൊരു ക്ഷണമായി പരിഗണിച്ച് വിവാഹത്തിൽ സകുടുംബം പങ്കുചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ല. ഇതൊരു അഭ്യർത്ഥനയായി കാണണം.
അത്തരത്തിൽ സ്നേഹോപഹാരങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.
എല്ലാവരുടെയും സാന്നിദ്ധ്യം കൊണ്ട് വിവാഹ ചടങ്ങ് അനുഗ്രഹീതമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
അഭിവാദനങ്ങളോടെ,
ആര്യ , സച്ചിൻ
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fs.aryarajendran%2Fposts%2F477097227763962&show_text=true&width=500