ഗോത്ര വിഭാഗത്തിൽ സാഹിത്യകാരന്മാർക്കുവേണ്ടി വൈലോപ്പിള്ളി സംസ്കൃതി ഭവനും പട്ടികവര്‍ഗ്ഗ വികസന വകുപ്പും സംയുക്തമായി ‘ഉയരും ഞാൻ നാടാകെ’ എന്നപേരിൽ സംഘടിപ്പിച്ച സാഹിത്യ ക്യാമ്പ് സമാപിച്ചു.
പത്രപ്രവര്‍ത്തനം, സത്യാനന്തര കാലഘട്ടത്തില്‍ എന്ന വിഷയത്തില്‍ കൈരളി ടിവി ന്യൂസ് എഡിറ്റര്‍ എന്‍.പി. ചന്ദ്രശേഖരന്റെ പ്രഭാഷണത്തോടെയാണ് ക്യാമ്പിന്റെ രണ്ടാം ദിനം ആരംഭിച്ചത്. തുടർന്ന് കഥയെഴുത്തിന്റെ ശാസ്ത്രം എന്ന വിഷയത്തില്‍ കഥാകാരി കെ.എ. ബീന സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം സിനിമ, കഥയും തിരക്കഥയും എന്ന വിഷയത്തില്‍ സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും സിനിമാ പ്രവര്‍ത്തകനുമായ മധുപാലും നര്‍മ്മത്തിന്റെ തലങ്ങള്‍ എന്ന വിഷയത്തില്‍ ഹാസ്യ സാഹിത്യകാരന് കൃഷ്ണ പൂജപ്പുരയും സംസാരിച്ചു. സംസ്കൃതി ഭവന് വൈസ് ചെയര്മാന് ജി.എസ്. പ്രദീപ് സംസ്കൃതി ഭവന് സെക്രട്ടറി പ്രിയദര്ശനന് പി.എസ്, ആനി ജോണ്സണ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.