വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ നിയമനങ്ങള്‍ പിഎസ് സിക്ക് വിടാനുള്ള നിയമം റദ്ദാക്കിക്കൊണ്ടുള്ള ബില്‍ നിയമസഭ ഏകകണ്ഠമായാണ് റദ്ദാക്കി. പിന്നാലെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
മുസ്ലീം ലീഗ്, സമസ്ത ഉള്‍പ്പെടെയുള്ള മുസ്ലീം സംഘടനകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് നിയമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയത്.വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.
വിവാദമായ സര്‍വകലാശാല നിയമഭേദഗതി ബില്ലും നിയമസഭ പാസ്സാക്കിയിരുന്നു. ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു അവതരിപ്പിച്ച ഔദ്യോഗിക ഭേദഗതി ഉള്‍പ്പെടുത്തിയാണ് ബില്‍ സഭ പാസാക്കിയത്.ചാന്‍സലറുടെ യാതൊരു വിധ അധികാരവും ബില്‍ ഇല്ലാതാക്കുന്നില്ല. സെര്‍ച്ച് കമ്മിറ്റി വിപുലപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്.