നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. വിശ്വാസവോട്ടെടുപ്പിൽ 58 എംഎൽഎമാർ കെജ്രിവാളിന്റെ എഎപിക്ക് അനുകൂലമായി വോട്ട് ചെയ്തു. 70 അംഗ ഡൽഹി നിയമസഭയിൽ എഎപിക്ക് 62 എംഎൽഎമാരും ആദ് ആദ്മി പാർട്ടിയ്ക്ക് എട്ട് എംഎൽഎമാരുമാണുള്ളത്. ആം ആദ്മി പാർട്ടിയുടെ ഒരു എംഎൽഎയെ പോലും വിലയ്ക്ക് വാങ്ങാൻ ബിജെപിയ്ക്ക് ആയില്ലെന്ന് കെജ്രിവാൾ പറഞ്ഞു.
‘ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ ഒരു എംഎൽഎയെപ്പോലും വിലയ്ക്ക് വാങ്ങുന്നതിൽ നിന്നും അവർ പരാജയപ്പെട്ടു. ഞങ്ങൾക്ക് 62 എംഎൽഎമാരുണ്ട്, രണ്ട് പേർ രാജ്യത്തിന് പുറത്താണ്, ഒരാൾ ജയിലിലാണ്. നാലാമത്തെ അംഗം സഭയുടെ സ്പീക്കറാണ്’ വിശ്വാസ പ്രമേയം പാസായതിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
ആം ആദ്മി പാർട്ടിയിലെ നിയമസഭാംഗങ്ങളെ ബിജെപി വിലയ്ക്ക് വാങ്ങാൻ ശ്രമിച്ചുവെന്നും ഓപ്പറേഷൻ താമര ഫലം കണ്ടില്ലെന്നും കെജ്രിവാൾ അറിയിച്ചിരുന്നു.ഇതിനു പിന്നാലെ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് കെജ്രിവാൾ വ്യക്തമാക്കിയിരുന്നു.