കോവിഡിനെ തുടർന്ന് വിതരണം നിർത്തിയ ട്രെയിനുകളിലെ പകൽ സമയത്തെ യാത്രയ്ക്ക് നാളെ മുതൽ റിസർവേഷൻ ഇല്ലാത്ത സ്ലീപ്പർ ക്ലാസ് ടിക്കറ്റുകൾ റെയിൽവേ നൽകും. രാവിലെ 6 നും രാത്രി 9 നും ഇടയിൽ ടിക്കറ്റ് കൗണ്ടറിൽ നിന്ന് സ്ലീപ്പർ ടിക്കറ്റുകൾ ലഭിക്കും. രാത്രി 9 നു അവസാനിക്കുന്ന യാത്രകൾക്കാകും ടിക്കറ്റ് നൽകുക.
മുൻകൂർ റിസർവേഷനില്ലാത്ത സ്ലീപ്പർ ടിക്കറ്റുകൾ പുനഃസ്ഥാപിക്കണമെന്ന് യാത്രികരുടെ ആവശ്യവും ഓണക്കാലത്തെ തിരക്കും പരിഗണിച്ചാണ് റെയിൽവേയുടെ തീരുമാനം.