ഗുവാഹാട്ടി: മണിപ്പൂരില്‍ ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനൊരുങ്ങി നിതീഷ് കുമാര്‍. സര്‍ക്കാരിനുള്ള പിന്തുണ ഉടന്‍ പിന്‍വലിക്കുമെന്നാണ് ജെ.ഡി.യു വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
എന്നാല്‍ ജെ.ഡി.യു പിന്തുണ പിന്‍വലിച്ചാലും ബി.ജെ.പി നേതൃത്വം നല്‍കുന്ന ബിരന്‍ സിങ് സര്‍ക്കാരിന് ഭീഷണിയാവില്ലെന്ന് ബി.ജെ.പി നേതൃത്വം പ്രതികരിച്ചു.
60 സീറ്റുള്ള മണിപ്പൂര്‍ നിയമസഭയില്‍ 55 പേരുടെ പിന്തുണയാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന സര്‍ക്കാരിനുള്ളത്. ജെ.ഡി.യുവിന് ഏഴ് സീറ്റാണുള്ളത്. അതുകൊണ്ട് തന്നെ ജെ.ഡി.യു പിന്തുണ പിന്‍വലിച്ചാലും 48 പേര്‍ ബിരന്‍ സിങിന് ഒപ്പമുണ്ടാവും. ഇത് കേവല ഭൂരിപക്ഷത്തിനും മുകളിലാണ്. 31 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.