പത്തനംതിട്ട: കനത്ത മഴയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയിൽ മലയോരമേഖലകളിലെ രാത്രിയാത്രയ്ക്ക് വിലക്ക് ഏർപ്പെടുത്തി. ക്വാറികളുടെ പ്രവർത്തനവും നിരോധിച്ചു. വനമേഖലയില്‍ ശക്തമായ മഴയാണ്. രാത്രിയും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
കഴിഞ്ഞ രണ്ടു രാത്രികളിലും ജില്ലയില്‍ കനത്ത മഴയാണ് പെയ്തത്. ഇതേതുടർന്നാണ് രാത്രി യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.