പാലക്കാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മലമ്പുഴ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ നാളെ തുറക്കും. രാവിലെ ഒൻപത് മണിയോടെ ഷട്ടറുകൾ തുറക്കുമെന്നാണ് വിവരം.
ഈ സാഹചര്യത്തിൽ ഭാരതപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മുക്കൈ, കൽപ്പാത്തി പുഴകളുടെ തീരത്തും ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.