കോഴിക്കോട്: ആംബുലൻസിൽ കുടുങ്ങിയ രോഗി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഫറോക്ക് സ്വദേശി കോയമോനാണ് മരിച്ചത്.
ബീച്ച് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് ഗുരുതരാവസ്ഥയിലാണ് രോഗിയെ കൊണ്ടുവന്നത്. എന്നാൽ, ആംബുലൻസിന്റെ വാതിൽ തുറക്കാൻ കഴിയാഞ്ഞതിനാൽ ചികിത്സ നൽകാൻ കഴിഞ്ഞില്ല.
ഏകേദശം അരമണിക്കൂറോളം സമയം വാതിൽ തുറക്കാൻ കഴിയാതെ രോഗി ആംബുലൻസിൽ കുടുങ്ങി. തുടർന്ന് വാതിൽ വെട്ടിപ്പൊളിച്ചാണ് രോഗിയെ പുറത്തെടുത്തത്.
പുറത്തെടുത്ത രോഗിയെ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ മരിച്ചനിലയിലായിരുന്നുവെന്നാണ് മെഡിക്കൽ കോളജ് അധികൃതർ നൽകുന്ന വിവരം.