രണ്ട് വർഷം മുൻപുള്ള ട്വീറ്റിന്റെ പേരിൽ നടൻ കെആർകെ എന്നറിയപ്പെടുന്ന കമൽ ആർ ഖാൻ അറസ്റ്റിൽ. ഇന്ന് ആണ് നടനെ പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉടൻ കെ.ആർ.കെയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അന്തരിച്ച നടൻ റിഷി കപൂറിനെ കുറിച്ചും ഇർഫാൻ ഖാനെ കുറിച്ചും മോശം പരാമർശങ്ങൾ നടത്തിയതാണ് കേസിനാസ്പദമായ സംഭവം.2020 ൽ നടത്തിയ വിവാദ ട്വീറ്റിന്റെ പേരിലാണ് അറസ്റ്റ്.താരത്തെ മുംബൈ ബോരിവാലി കോടതിയിൽ ഇന്ന് ഹാജരാക്കും.