ന്യൂഡൽഹി: സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് അപേക്ഷിച്ചവരുടെ വിവരങ്ങളടങ്ങിയ നോട്ടീസ് പൊതുവിടങ്ങളിൽ പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി തള്ളി. മലയാളിയായ ആതിര ആർ മേനോനാണ് ഹരജി നൽകിയത്.
വിവാഹത്തിൽ മറ്റുള്ളവർക്ക് എതിർപ്പ് അറിയിക്കാനുള്ള വ്യവസ്ഥ ഉൾപ്പെടെയുള്ള ചട്ടങ്ങൾ ചോദ്യം ചെയ്തായിരുന്നു ഹരജി. എന്നാൽ നിയമത്തിൽ പൊതുതാൽപര്യ ഹരജി വഴി ഇടപെടാൻ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്നും ഇടപെടുന്നില്ലെന്നും വ്യക്തമാക്കി ആവശ്യം കോടതി തള്ളുകയായിരുന്നു.
2020ലാണ് ഹരജി സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ കോവിഡ് കാലമായതിനാല്‍ നീണ്ടുപോവുകയായിരുന്നു. നിയമത്തില്‍ പൊതുതാല്‍പര്യ ഹരജി വഴി ഇടപെടാന്‍ നിലവില്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഇനി മറ്റൊരിക്കല്‍ മറ്റാരെങ്കിലും ഒരു ബുദ്ധിമുട്ട് അനുഭവിക്കുന്നതായി ചൂണ്ടിക്കാട്ടിയാല്‍ അപ്പോള്‍ പരിഗണിക്കാം എന്ന് പറഞ്ഞായിരുന്നു ഹരജി കോടതി തള്ളിയത്.