നല്ല ഉറക്കം ആരോഗ്യകരമായ ശരീരത്തിന് അത്യവശ്യമാണ്. ശരിയായ ഉറക്കം ലഭിക്കാതെ വരുമ്പോൾ പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകും. കൂടാതെ മറ്റ് ആളുകളോടുള്ള സമീപനത്തിൽ വരെ ഉറക്കം കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് കണ്ടെത്തൽ.
പുതിയ പഠനമനുസരിച്ച് ഉറക്കമില്ലാത്ത രാത്രികൾ ആളുകളേ കൂടുതൽ സ്വാർത്ഥരാക്കും. ഉറക്കം ഒരു മണിക്കൂർ കുറഞ്ഞാൽ പോലും മറ്റൊരാൾക്ക് പ്രയോജനകരമായ ഒരു കാര്യം ചെയ്യാനുള്ള നമ്മുടെ തീരുമാനത്തെ അത് ബാധിക്കുന്നവെന്ന് ഗവേഷകർ പറയുന്നു. മൂന്ന് വ്യത്യസ്ത പഠനങ്ങളിലൂടെയാണ് ഉറക്കത്തെക്കുറിച്ചും ഉറക്കക്കുറവ് മൂലമുള്ള പ്രശ്‌നങ്ങളെക്കുറിച്ചും മനസ്സിലാക്കിയത്. ദീർഘനേരം ഉറങ്ങുന്നതു മാത്രമല്ല നല്ല ഉറക്കം കിട്ടുന്നതും ആളുകളുടെ സ്വാഭാവത്തെ സ്വാധീനിക്കുന്ന ഘടകമാണ്.
‘ഉറക്കം നഷ്ടപ്പെടുന്നത് നമ്മളിലെ സാമൂഹികവും വൈകാരികവുമായ ഇടപെടലുകളെ മാറ്റുമെന്നാണ് ?ഗവേഷകർ പറയുന്നത്. വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ വൈകല്യങ്ങളും പൊണ്ണത്തടി പോലുള്ള ശാരീരിക അസ്വസ്ഥതകളും ഉറക്കക്കുറവ് മൂലം ഉണ്ടാകും.