2014ൽ റിലീസ് ചെയ്ത ഡോൾഫിൻ ബാർസ് ചിത്രത്തിൽ സുരേഷ് ഗോപി ചിത്രത്തിന്റെ ചിത്രീകരണ സമയത്തെ ഒരു കാര്യം പങ്കുവെച്ചിരിക്കുകയാണ് അനൂപ് മേനോൻ.സാമ്പത്തിക പ്രശ്നത്തെ തുടർന്ന് സിനിമ നിന്നുപോകും എന്ന അവസ്ഥ വന്നിരുന്നുവെന്നും ആ സാഹചര്യത്തിൽ സുരേഷ് ഗോപിയാണ് പണം തന്ന് സഹായിച്ചത് എന്നാണ് അനൂപ് മേനോൻ പറഞ്ഞത്.
“ഡോൾഫിൻ എന്ന സിനിമ നിന്നുപോകും എന്നൊരു അവസ്ഥ വന്ന സമയത്ത്, എന്നെ കാരവാനിലേക്ക് വിളിപ്പിച്ച് ഒരു കെട്ട് പൈസ എടുത്ത് തന്നു. എന്നിട്ട് പടം തീർക്കാൻ പറഞ്ഞു. എനിക്ക് ഏറ്റവും പ്രിയപ്പെട്ടൊരു കഥാപാത്രമാണത്. ഒരിക്കലും ചിത്രം നിന്നുപോകരുതെന്നും അദ്ദേഹം പറഞ്ഞു. 25 ലക്ഷം രൂപയാണ് കയ്യിൽ തന്നത്. ഒരിക്കലും മറക്കാനാകാത്ത കാര്യമാണത്. ഏറ്റവും മികച്ച മനുഷ്യരിൽ ഒരാൾ അദ്ദേഹം”എന്നും അനൂപ് മേനോൻ പറഞ്ഞു.
നല്ലൊരു രാഷ്ട്രീയക്കാരനാണ് സുരേഷേട്ടൻ. സിനിമയിൽ വന്നില്ലായിരുന്നുവെങ്കിൽ ശശി തരൂരിനെ പോലെയൊക്കെയുള്ള എല്ലാവരും ബഹുമാനിക്കുന്നൊരു പൊളിറ്റിഷൻ ആകുമായിരുന്നു എന്നും അനൂപ് മേനോൻ പറഞ്ഞു.