ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ച മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിൽ നടപടിയെ ന്യായീകരിച്ച് ഡിവൈഎഫ്ഐ.അത് ഭരണപരമായ കാര്യം മാത്രമാണ്.കേരളം പ്രത്യേക റിപ്പബ്ലിക് അല്ലെന്നും ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഈ ക്ഷണത്തിൽ സംസ്ഥാന സർക്കാർ വിശദീകരണം നൽകി. അമിത് ഷാ എത്തുന്നത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിനാണ്. കേരളത്തിനാണ് ഇത്തവണ കൗണ്‍സില്‍ യോഗത്തിന്‍റെ അധ്യക്ഷസ്ഥാനം. യോഗത്തിനെത്തുന്ന എല്ലാവരെയും വള്ളം കളിക്ക് ക്ഷണിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഭരണത്തിന്‍റേതായ എല്ലാ നിയമങ്ങളും പാലിച്ച് അമിത് ഷാ പങ്കെടുക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം അമിത് ഷായെ, മുഖ്യമന്ത്രി ക്ഷണിച്ചത് ലാവലിൻ കേസിൽ സഹായം തേടിയെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ.മുനീർ ആരോപിച്ചത്.