ശനിയാഴ്ചയോടുകൂടി വാരണസിയിൽ ഗംഗയിലെ ജലനിരപ്പ് ഉയർന്നതോടെ നദിയുടെയും പോഷകനദികളുടെയും തീരത്തുള്ള നിരവധി കാർഷിക, പാർപ്പിട മേഖലകളിൽ വെള്ളം കയറി.ഗംഗയിലും അതിന്റെ കൈവഴിയായ വരുണയിലും വെള്ളപ്പൊക്കം ബാധിക്കുകയും ജില്ലയിൽ 228.69 ഹെക്ടർ കൃഷിനാശവുമുണ്ടായി
ജില്ലയിലെ 18 മുനിസിപ്പൽ വാർഡുകളെ 80 ലധികം ഗ്രാമങ്ങളെയുമാണ് പ്രളയം ബാധിച്ചിരിക്കുന്നത്. വാരാണസി എംപിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി ജില്ലാ മജിസ്‌ട്രേട്ടുമായി ബന്ധപ്പെട്ട് പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി.തീർഥ ഘട്ടങ്ങളിൽ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ നിർവ്വാഹമില്ലാത്ത ആവസ്ഥയാണ്. അസിഘട്ട് മുതൽ നമോഘട്ട് വരെയുള്ള പ്രദേശം പൂർണമായി വെള്ളത്തിലായിരിക്കുന്നു. ഹരിശ്ചന്ദ്രഘട്ടിലും മണികർണിക ഘട്ടിലും മൃതദേഹങ്ങൾ സമീപത്തെ തെരുവുകളിലോ വീടിന്റെ ടെറസുകളിലോ ദഹിപ്പിക്കുകയാണ് ചെയ്യുന്നത്.
ശനിയാഴ്ച രാവിലെ 10 മണിയോടെ ഗംഗയുടെ ജലനിരപ്പ് 71.26 മീറ്ററും 71.50 മീറ്ററും കടന്നതായി സെൻട്രൽ വാട്ടർ കമ്മീഷൻ അറിയിച്ചു. വാരണാസി സദറിലെ 68 ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ടെന്നും 10,104 പ്രളയബാധിതരെ 18 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതായും സുഡ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (സദർ) .
ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും നൽകുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്, കുടുങ്ങിക്കിടക്കുന്ന ആളുകളെ സഹായിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ ടീമുകൾ തുടർച്ചയായി ബാധിത പ്രദേശങ്ങളിൽ പട്രോളിംഗ് നടത്തുന്നുണ്ട്.