വിഴിഞ്ഞത്ത് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന മത്സ്യത്തൊഴിലാളികളുടെ സമരം നാലാം തിയതി വരെ നീട്ടാൻ തീരുമാനം. പ്രധാന ആവശ്യങ്ങളിൽ സർക്കാർ തീരുമാനം എടുക്കാൻ മടിക്കുന്നുവെന്ന് ലത്തീൻ അതിരൂപതയുടെ സർക്കുലരിൽ ആരോപിക്കുന്നത്. നിലനിൽപ്പിനുള്ള സമരമെന്നാണ് സർക്കുലർ വ്യക്തമാക്കുന്നത്.
തീരത്ത് ജീവിക്കാനും മത്സ്യബന്ധനത്തിനും ഉള്ള അവകാശം ഭരണഘടനാപരം ആണ്. തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് വിഴിഞ്ഞം സമരത്തിൽ നിന്ന് മത്സ്യത്തൊഴിലാളികളെ പിന്തിരിപ്പിക്കാനും വിഭജിക്കാനും നീക്കം ഉണ്ട്. ഈ പ്രലോഭനങ്ങളിൽ വീഴാതെ ഒറ്റക്കെട്ടായി മുന്നേറണം. അവകാശപ്പെട്ട കാര്യങ്ങൾക്കായി നിയമ പരിരക്ഷ തേടുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു