കൊച്ചി: എറണാകുളം നെട്ടൂരിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് സ്വദേശി അജയ്യാണ് മരിച്ചത്.ഇന്ന് പുലർച്ചെ ഒന്നിനാണ് സംഭവം നടന്നത്. പ്രദേശത്തെ ഹോട്ടലിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
പ്രതി സുരേഷിനെ അറസ്റ്റ് ചെയ്തതായും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.