ഹർദോയ്: 25ലേറെ കർഷകരുമായി സഞ്ചരിച്ച ട്രാക്ടർ ട്രോളി നദിയിലേക്ക് മറിഞ്ഞു. 13 പേർ നീന്തി കരയ്ക്കു കയറി. മറ്റുള്ളവരെ കാണാനില്ല. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ ഇന്നു രാവിലെയാണ് അപകടം. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
പാലിയിലെ ഗര്‍ര നദിയ്ക്ക് കുറുകെയുള്ള പാലത്തില്‍ നിന്ന് നിയന്ത്രം വിട്ട് ട്രാക്ടര്‍ നദിയിലേക്ക് പതിക്കുകയായിരുന്നു. വാഹനത്തില്‍ രണ്ട് ഡസനോളം പേരുണ്ടായിരുന്നതായി നീന്തി കരക്കെത്തിയവര്‍ പറഞ്ഞതായും അങ്ങനെയാണെങ്കില്‍ പത്തോളം പേരെ നദിയില്‍ കാണാതായിട്ടുണ്ടെന്നാണ് നിഗമനമെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജില്ലാ കളക്ടര്‍ അവിനാഷ് കുമാര്‍ വ്യക്തമാക്കി.
വിളവെടുത്ത വെള്ളരിക്ക ചന്തയിൽ കൊണ്ടുപോയി വിറ്റ ശേഷം തിരികെ വരികയായിരുന്നു കർഷകർ. പാലി ഏരിയയിലെ പാലത്തിൽ എത്തിയപ്പോൾ ഇവരുടെ ട്രാക്ടർ ട്രോളിയുടെ ചക്രങ്ങളിലൊന്ന് ഊരിവീണു. ഇതോടെ ട്രാക്ടറുമായുള്ള ബന്ധം വേർപ്പെട്ട് ട്രോളി ഗര നദിയിലേക്ക് പതിക്കുകയായിരുന്നെന്ന് ദൃക്സാക്ഷിയായ ശ്യാംസിങ് പറഞ്ഞു.
മുങ്ങൽ വിദഗ്ധരെയും സംസ്ഥാന ദുരന്ത പ്രതികരണ സേനയേയും വിളിച്ചിട്ടുണ്ടെന്നും അവർ ഉടൻ സ്ഥലത്തെത്തുമെന്നാണ് പ്രതീക്ഷയെന്നും ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു.
നദിയില്‍ വീണ ട്രാക്ടറെ കണ്ടെത്താനോ നദിയ്ക്ക് പുറത്തെത്തിക്കാനോ ഇതുവരെ സാധിച്ചിട്ടില്ലെന്നും വാഹനം ഉയര്‍ത്താന്‍ ക്രെയിനുകള്‍ തയ്യാറാണെന്നും പോലീസ് പറഞ്ഞു. പാലങ്ങള്‍ക്കടിയില്‍ വലകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും സംസ്ഥാന ദുരന്ത പ്രതികരണസേനയെ വിവരമറിയിച്ചിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.