തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം അന്വേഷിക്കാന്‍ നിയോഗിച്ച സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകി.മരണവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും സമിതി അധ്യക്ഷനായ ജസ്റ്റിസ് അറുമുഖസ്വാമി പറഞ്ഞു. 150 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് 500 പേജുകളും തമിഴില്‍ 600 പേജുകളുമുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത്.റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂ,
എഐഎഡിഎംകെയുടെ ഉന്നത നേതാവ് ഒ പനീര്‍ശെല്‍വം, ജയലളിതയുടെ അനന്തരവള്‍ ദീപ, അനന്തരവന്‍ ദീപക്, ഡോക്ടര്‍മാരും ഉന്നത ഉദ്യോഗസ്ഥരും കമ്മിഷന് മുമ്പാകെ വിസ്തരിച്ച സാക്ഷികളില്‍ ഉള്‍പ്പെടുന്നു. സി വിജയഭാസ്‌കര്‍ (മുന്‍ ആരോഗ്യമന്ത്രി), എം തമ്പി ദുരൈ, സി പൊന്നയ്യന്‍, മനോജ് പാണ്ഡ്യന്‍ തുടങ്ങിയ എഐഎഡിഎംകെ നേതാക്കളാണ് കമ്മീഷനു മുന്നില്‍ മൊഴി നല്‍കിയത്. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് ദീപയും ദീപക്കും സംശയം ഉന്നയിച്ചിരുന്നു. കമ്മീഷന്‍ ഒരു കോടതി പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പലര്‍ക്കും തോന്നിയതായി ജസ്റ്റിസ് അറുമുഖസ്വാമി പറഞ്ഞു.