ജി 23 സംഘം നേരത്തെ നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കിയിരുന്നെങ്കില്‍ കോണ്‍ഗ്രസിന് ഇന്നത്തെ അവസ്ഥ വരുമായിരുന്നില്ലെന്ന് മുതിര്‍ന്ന നേതാവ് മനീഷ് തിവാരി.
ഉപജാപക വൃന്ദ സംസ്‌കാരമാണ് കോണ്‍ഗ്രസിനെ തകര്‍ക്കുന്നതെന്നും പതിറ്റാണ്ടുകളായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു നേതാക്കളുടെ ശിപായിമാര്‍ ക്ലാസ് എടുക്കുന്ന അവസ്ഥയാണ് പാര്‍ട്ടിയിൽ എന്നും മനീഷ് തിവാരി കുറ്റപ്പെടുത്തി.
പതിറ്റാണ്ടുകളായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേതാക്കളുടെ ശിപായിമാര്‍ ക്ലാസ് എടുക്കുന്ന അവസ്ഥയാണ് പാര്‍ട്ടിയില്‍. ഈ നേതാക്കളാണെങ്കില്‍ ഒരു മുനിസിപ്പല്‍ തെരഞ്ഞെടുപ്പു ജയിക്കാന്‍ പോലും പ്രാപ്തിയില്ലാത്തവരാണെന്ന് തിവാരി പറയുന്നത് .താന്‍ കോണ്‍ഗ്രസിലെ കുടികിടപ്പുകാരനല്ല, ഓഹരിയുടമയാണ്. കോണ്‍ഗ്രസ് ജനങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നില്ല എന്നതിനു തെളിവാണ് നിരന്തരമായ തെരഞ്ഞെടുപ്പു തോല്‍വികളെന്ന് തിവാരി അഭിപ്രായപ്പെട്ടു.