സുപ്രീം കോടതിയുടെ 49 മത് ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റ ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് നൂറു ദിവസത്തിനു താഴെ മാത്രം പദവി വഹിക്കുന്ന ആറാമത്തെ ചീഫ് ജസ്റ്റിസ്. ഉമേഷ് ലളിതിന് പദവിയില്‍ ലഭിക്കുന്നത് 74 ദിവസം മാത്രമാണ് .65 വയസ്സാണ് സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം. .
ജസ്റ്റിസ് കമാല്‍ നരയ്ന്‍ സിങ് ആണ് ഏറ്റവും കുറഞ്ഞ കാലം ചീഫ് ജസ്റ്റിസ് ആയിരുന്നത്. 18 ദിവസം. 1991 നവംബര്‍ 25 മുതല്‍ ഡിസംബര്‍ 12 വരെയായായിരുന്നു അദ്ദേഹത്തിന്റെ കാലാവധി.
2004 മെയ് രണ്ടു മുതല്‍ 31 വരെ പദവിയിലിരുന്ന ജസ്റ്റിസ് എസ് രാജേന്ദ്ര ബാബുവിന് 30 ദിവസത്തെ കാലാവധിയാണ് ലഭിച്ചത്. ജസ്റ്റിസ് ജെസി ഷായ്ക്ക് 36 ദിവസം ചീഫ് ജസ്റ്റിസ് ആയിരിക്കാനായി. 1970 ഡിസംബര്‍ 17 മുതല്‍ 1971 ജനുവരി 21 വരെയായിരുന്നു കാലാവധി.
2002 നവംബര്‍ എട്ടു മുതല്‍ ഡിസംബര്‍ 18 വരെ തുടര്‍ന്ന ജസ്റ്റിസ് ജിബി പട്‌നായിക്കിന് 41 ദിവസമാണ് ചീഫ് ജസ്റ്റിസ് പദവിയില്‍ ലഭിച്ചത്. ജസ്റ്റിസ് എല്‍എം ശര്‍മയ്ക്ക് 86 ദിവസം ലഭിച്ചു.