സിപിഎമ്മിന്റെ അടിയന്തര സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് നാളെ തുടക്കമാകും . നാളെ രാവിലെ സംസ്ഥാന സെക്രട്ടറിയേറ്റും ഉച്ചയ്ക്കു ശേഷവും തിങ്കളാഴ്ചയും സംസ്ഥാന കമ്മിറ്റി യോഗവും ചേരും.പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പി ബി അംഗം പ്രകാശ് കാരാട്ടും യോഗത്തില്‍ പങ്കെടുക്കും.
സംഘടനാ നേതൃ തലപ്പത്തെ ക്രമീകരണങ്ങള്‍ ആലോചനയിലുണ്ടെന്നാണ് സൂചന.
ഗവര്‍ണര്‍ക്കെതിരെ സ്വീകരിക്കേണ്ട സമീപനം യോഗത്തില്‍ ചര്‍ച്ചയായേക്കും.
ലോകായുക്ത നിയമഭേദഗതി ഇടതുപക്ഷത്തിന്റെ അഴിമതി വിരുദ്ധ നിലപാടിനെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങളും കേന്ദ്രനേതാക്കളുടെ സാന്നിധ്യത്തില്‍ ചര്‍ച്ചയായേക്കും.
ചികിത്സയില്‍ കഴിയുന്ന കോടിയേരി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ട് വീട്ടിലെത്തിയത്. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും കോടിയേരിയും നേതൃയോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.