നീറ്റ് യുജി റിസൽട്ട് സെപ്റ്റംബർ 7ന് പ്രഖ്യാപിക്കും. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. താത്ക്കാലിക ഉത്തര സൂചിക, റെസ്പോൺസ് ഷീറ്റ് എന്നിവ ആഗസ്റ്റ് 30 ന് പുറത്തിറക്കുമെന്നു എൻടിഎ അറിയിച്ചു.
18 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഈ വർഷം നീറ്റ് യുജി പരീക്ഷയെഴുതിയത്. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in. ൽ നിന്ന് റിസൾട്ട് ഡൗൺലോഡ് ചെയ്യാം. ആപ്ലിക്കേഷൻ നമ്പറും പാസ്‍വേർഡും ഉപയോഗിച്ച് ഉത്തര സൂചിക ഡൗൺലോഡ് ചെയ്യാം.
ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാൻ www.neet.nta.nic.in. ഔദ്യോഗിക വെബ്സൈറ്റിലെ ഹോം പേജിൽ NEET 2022 Answer Key എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ലോഗിൻ വിശദാംശങ്ങൾ നൽകണം. പിന്നാലെ നീറ്റ് യുജി 2022 ഉത്തരസൂചിക സ്ക്രീനിൽ കാണാം.
ഉത്തരസൂചികയ്‌ക്കൊപ്പം ഉദ്യോഗാർത്ഥികളുടെ ഒഎംആർ റെസ്പോൺസ് ഷീറ്റുകളും നൽകും. neet.nta.nic.in, ntaresults.nic.in, nta.ac.in. എന്നീ വെബ്സൈറ്റുകൾ ഉത്തര സൂചികക്കായി പരിശോധിക്കാം.